ജാലകം

Monday, January 24, 2011

മരണം

ജീവിത യാത്രയ്ക്കൊരന്ത്യാമേകാന്‍ എത്തുന്നു മൃതിയാം ദൈവദൂതന്‍
അത് സംഭവിക്കാതിരിക്കില്ലോരിക്കലും
കിഴക്ക് ദിക്കില്‍ ഉടിക്കുന്നയര്‍ക്കന്‍ അസ്തമിക്കുന്നതാ പടിഞ്ഞാറ് ഭാഗത്ത്‌
അങ്ങനെ മരിക്കുന്നു സൂര്യന്‍ ദിനംപ്രതി
പിന്നെന്തിനു മാനുഷര്‍ മൃതിയെ ഭയക്കണം
ദേഹി ദേഹം വിട്ടകലുന്നോരവസ്ഥയെ വിളിക്കുന്നു നാം മരണമെന്ന്
ജനിച്ചവരെല്ലാം മരിക്കുമത് നിശ്ചയം
അത് സംഭവിക്കാതിരിക്കില്ലോരിക്കലും

1 comment:

jayanEvoor said...

സൂര്യൻ മരിച്ചാൽ പിറ്റേന്നു തന്നെ വീണ്ടു ജനിക്കുന്നത് എല്ലാവർക്കും കാണാം.

എന്നാൽ മനുഷ്യൻ മരിച്ചാൽ പിന്നെ ജനിക്കുന്നത് ആരും കണ്ടിട്ടില്ല.

അതുകൊണ്ടാണ് നമ്മൾ മൃതിയെ ഭയക്കുന്നത്.
മൃത്യുഭയം അത്ര എളുപ്പം മാറ്റാൻ കഴിയുന്ന ഒന്നല്ല.

മഹാത്മാക്കളെ പോലും ഗ്രസിച്ച, ഗ്രസിക്കുന്ന അത് ഇത്ര ലളിതവൽക്കരിച്ചു കണ്ടാൽ മൃത്യുഭയം ഒഴിയില്ല.

അതിന് പഠനം, മനനം, ഗുരു ഇവ അത്യന്താപേക്ഷിതമാണ്.