ജാലകം

Tuesday, December 16, 2008

ഒരു വീക്ക്‌എന്‍ഡ് ഓര്‍മ്മ

ഒരു വെള്ളിയാഴ്ച വൈകുന്നേരം ജോലിയൊക്കെ കഴിഞ്ഞു തിരികെ വീട്ടിലെത്തി ഒരു കുളിയും പാസ്സാക്കി ചായ ഒക്കെ കുടിച്ചു ബാല്‍കണിയില്‍ അസ്തമയാകാശം ഒക്കെ നോക്കി ഇങ്ങനെ ഇരിക്കുമ്പോള്‍ മൊബൈല്‍ ചിലച്ചു ..നോക്കുമ്പോ ശരത് എന്‍റെ പഴയ സഹാപഠി ...ഫോണ്‍ എടുത്ത വഴിക്ക് കക്ഷി "അളിയാ നാളെ രണ്ടാം ശനി അല്ലെ ..നമുക്കൊന്ന് കറങ്ങാന്‍ പോയാലോ ..ഒരു 2 ദിവസത്തെ ട്രിപ്പ്‌..ഞാനും നീയും,അനിയും,സഫീറും അഷ്റഫും നമുക്ക് അടിച്ച് പൊളിക്കാം ..സണ്‍‌ഡേ വൈകുന്നേരം തിരിച്ചു വരാമെന്നേ "2 ദിവസം അവധി ആയതു കൊണ്ടു സുഖമായി ഒന്നു കിടന്നുറങ്ങാം എന്ന് വിചാരിച്ചിരിക്കുമ്പോള്‍ ആണ് അവന്‍റെ പ്ലാന്‍ ...അല്ലെങ്കില്‍ തന്നെ ഞാന്‍ ഒരിടത്തും അവരുടെ കൂടെ കൂടുന്നില്ലെന്നുള്ള ഒരു പരാതി ഉള്ളത് കൊണ്ടു കൂടുതല്‍ വെറുപ്പിക്കേണ്ട എന്ന് കരുതി ഞാന്‍ ഓക്കേ പറഞ്ഞു ....ഓക്കേ പറഞ്ഞതും അളിയന്‍ പ്ലാനുകള്‍ നിരത്തി തുടങ്ങി ..അവനാണ് ഞങ്ങളുടെ കൂട്ടത്തിലെ മെയിന്‍ പ്ലാനര്‍ ..2 പ്ലാനുകള്‍ കക്ഷി നിരത്തി അതില്‍ ഒന്നു അന്ന് രാത്രി 7 മണിക്ക് പുറപെടുക .. മറ്റേതു പിറ്റേന്ന് പുലര്‍ച്ചയ്ക്ക് പുറപെടുക ...കൊണ്ടുപോകാനുള്ള സാധനങ്ങളുടെ ലിസ്റ്റും എല്ലാം വിശദമായിട്ട് കക്ഷി പറഞ്ഞു... ടി എം കാര്‍ഡിന്റെ കാര്യം പ്രത്യേകം ഓര്‍മ്മിപ്പിച്ചു :)......ഇതൊക്കെ കേട്ടപ്പോ ഞാന്‍ ചോദിച്ചു "അല്ല അളിയാനമ്മള്‍ എങ്ങോട്ട് പോകാനാണ് പ്ലാന്‍" ഉടന്‍ "അതൊക്കെ നമുക്ക് വഴിയേ പ്ലാന്‍ ചെയ്യാം എന്തായാലും നമ്മള്‍ ഇന്നു തന്നെ പോകും ..ഞാന്‍ കാറുമായി വരാം ,നീ പോകാനുള്ള ഒരുക്കങ്ങള്‍ നടത്തിക്കോ ഞാന്‍ നിന്നെ 10 മിനിട്ട് കഴിഞ്ഞു വിളിക്കാം ,മറ്റെവന്മാരെ കൂടി വിളിച്ചു നീ സമ്മതം മൂളിയ സന്തോഷ വാര്‍ത്ത അറിയിക്കട്ടെ "എന്നും പറഞ്ഞു നല്ലൊരു വൈകുന്നേരം പ്രത്യേകിച്ച് ഒരു ജോലിയും ചെയ്യാതെ ഇങ്ങനെ മാനം നോക്കി നിസ്സംഗനായിരുന്ന എന്‍റെ മനസ്സിലേക്ക് കുറച്ചു പ്ലാനും നിറച്ചു അവന്‍ ഫോണ്‍ വച്ചു ..ഞാന്‍ കുറച്ചു നേരം കൂടി അങ്ങനെ ഇരുന്നു എന്നിട്ട് പതുക്കെ എണീറ്റ്‌ കൊണ്ടുപോകാനുള്ള സാധനസാമഗ്രികള്‍ അടുക്കി വയ്ക്കാന്‍ തുടങ്ങി ..കുറച്ചു മുന്‍പു വരെ വായി നോക്കി ഒരു മൂലയ്ക്കിരുന്നവന്‍ പെട്ടെന്ന് വെളിപാട് കിട്ടിയത് പോലെ സാധനങ്ങള്‍ അടുക്കിപരക്കി വെക്കുന്നത് കണ്ട് അച്ഛനും അമ്മയും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി മിഴിച്ചു നില്‍ക്കുകയാണ്‌ ..ഞാന്‍ കലാപരിപാടി തുടരുകയാണ്‌ ..ഞാന്‍ അപ്പോഴൊന്നും സംഗതി പറയാന്‍ പോയില്ല ..കാരണം എന്ത് പറയാനാണ്?എവിടെ പോകുന്നു എന്ന് ദൈവത്തിനു പോലും അറിഞ്ഞുകൂടാ.. നല്ല കുട്ടിയായിട്ടു ചായയും കുടിച്ചു കൊണ്ടിരുന്ന ഞാന്‍ പെട്ടെന്ന് എണീറ്റ്‌ ബാഗും എടുത്തു "ഞാന്‍ 2 ദിവസത്തേക്ക് എങ്ങോട്ടെങ്കിലും പോകുന്നു" എന്നൊക്കെ പറഞ്ഞാല്‍ വീട്ടുകാര്‍ കരുതും എനിക്ക് ഭ്രാന്താണെന്ന്..ഞാന്‍ ഒന്നും മിണ്ടാതെ തന്നെ കുളിമുറിയില്‍ കേറി ബ്രഷ് ഒക്കെ എടുത്തു പൊതിഞ്ഞു ബാഗില്‍ വച്ചു .അപ്പൊ വീണ്ടും മൊബൈല് ചിലച്ചു ..ഞാന്‍ നോക്കുമ്പോള്‍ അഷ്റഫ് ആണ് .എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് ആണ് അവന്‍ ..ഞാന്‍ ഹലോ വച്ചു ..അതിന് മറുപടി എന്നോണം ഒരു മറുചോദ്യം കാതില്‍ മുഴങ്ങി "അളിയാ കാര്‍ എടുക്കാന്‍ പറ്റുമോ"
ഞാന്‍ ചോദിച്ചു "എന്താ കാര്യം "
അവന്‍ :"ശരത്തിന്റെ കാര്‍ കണ്ടീഷന്‍ അല്ല പോലും "
എന്തായാലും പ്ലാന്‍ ഒക്കെ ചെയ്തതല്ലേ ..നനഞ്ഞു ഇനി കുളിച്ചു കയറാം എന്നോര്‍ത്ത് ഞാന്‍ കാര്‍ എടുക്കാമെന്ന് സമ്മതിച്ചു ..
ഞാന്‍ അവനോടു ചോദിച്ചു "അല്ല നമ്മള്‍ എങ്ങോട്ടാ പോകുന്നെ? "
അവന്‍:"ശരത് അത് ഉടനെ നിന്നെ വിളിച്ചു അറിയിക്കാമെന്ന്നു പറഞ്ഞിട്ടുണ്ട്"
അപ്പൊ സമയം 6 :45 ...കൃത്യം അര മണിക്കൂറിനുള്ളില്‍ ഞാന്‍ അവിടെ എത്താം എന്ന് ഉറപ്പു നല്‍കി ഫോണ്‍ വച്ചു .
ഞാന്‍ ഡ്രസ്സ് ഒക്കെ ചെയ്തു അതിനിടയില്‍ അമ്മ ചോദിച്ചു "എന്താ നിന്റെ ഉദ്ദേശം "..ഒരു സുഹൃത്തിന്റെ കല്യാണത്തിന് കോഴിക്കോട് വരെ പോകുവാണെന്ന് ഞാന്‍ വച്ചു കാച്ചി ..."എന്നിട്ട് നീ ഇക്കാര്യം ഇതുവരെ പറഞ്ഞില്ലല്ലോ "...."അയ്യോ അമ്മേ ഞാന്‍ ജോലിയുടെ തിരക്കിനിടയില്‍ ഇതു മറന്നിരിക്കുകയായിരുന്നു ഇപ്പൊ ശരത് വിളിച്ചു പറഞ്ഞപ്പോഴാ ഓര്‍ത്തത്‌ " എന്നെ ഒന്നിരുത്തി നോക്കിക്കൊണ്ടു അമ്മ വിവരം ഉന്നതാധികാരിയെ അറിയിക്കാന്‍ അപ്പുറത്തേക്ക് പോയി ..അപ്പൊ വീണ്ടും മൊബൈല് ശബ്ദിച്ചു ..ഇത്തവണ നമ്മുടെ പ്ലാനര്‍ തന്നെ ആണ് ...ഫോണ്‍ എടുത്തപ്പോ "മച്ചു നമുക്കു കോവളം പോകാം ..രാത്രി അവിടെ ചെന്നു റൂമും എടുത്തു രാവിലെ കോവളം ഒക്കെ ഒന്നു കണ്ടിട്ട് ഓരോ ബിയറും അടിച്ച് നേരെ പൊന്മുടിയ്ക്ക് വിടാം ..പിറ്റേന്ന് ഉച്ച ആവുമ്പോ തിരിച്ചു പുറപ്പെടാം .പിന്നെ പട്ടുമെന്കില്‍ എനിക്ക് കോവളത്ത് നിന്നു ഒന്നു മസ്സാജ് ചെയ്താല്‍ കൊള്ളാമെന്നും ഉണ്ട്"അവന്‍ പ്ലാന്‍ ഇങ്ങനെ വിശദീകരിച്ചു .. അത് ശരി അപ്പൊ മസ്സാജ് ചെയ്യാനാണ് ഇഷ്ടന്‍റെ ആഗ്രഹം ..എന്ത് പുല്ലെങ്കിലുമാവട്ടെ എന്ന് പറഞ്ഞു ഞാന്‍ അവനോടു സമ്മതം മൂളി

അപ്പോഴാണ്‌ ഞാന്‍ മറ്റൊരു കാര്യം ഓര്‍ക്കുന്നത് .വീട്ടില്‍ കോഴിക്കോട് പോകുന്നെന്നാണ് പറഞ്ഞതു.ശെരിക്കും പോകുന്നത് അതിന്റെ നേരെ എതിര്‍ ദിശയില്‍ ..വളരെ നന്നായിട്ടുണ്ട് ..അച്ഛാ അമ്മേ പോകുന്നു എന്നും പറഞ്ഞു ഞാന്‍ കാറും എടുത്തിറങ്ങി ..ആദ്യം പോയി അഷറഫിനെ പിക്ക് ചെയ്തു പിന്നെ അനിയെ ഒടുവില്‍ സഫീറിനെയും ശരത്തിനെയും ..അവര്‍ 2 പേരും അയല്‍ക്കാര്‍ ആണ് .സഫീര്‍ റെഡി ആയി നില്‍ക്കുന്നുണ്ടായിരുന്നു മറ്റവന്‍ അപ്പോഴും മേക്ക് അപ് ഇട്ടു കൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞു .."അളിയാ 2 മിനിട്ട് ഞാന്‍ ദാ വന്നു "അദ്ദേഹം വീട്ടില്‍ നിന്നു ഉറക്കെ കാറി ..ഞങ്ങള്‍ പെട്ടെന്നുണ്ടായ യാത്രയെയും ശരത്തിന്റെ പ്ലാന്നിങ്ങിനെയും ഒക്കെ കുറിച്ചു സംസാരിച്ചു കൊണ്ടിരുന്നു ..കാറിന്റെ പുറകില്‍ നിന്നും ധൂമപടലം ഉയര്‍ന്നു .അനി ആരോടോ വാശി തീര്‍ക്കുന്നത് പോലെ സിഗരറ്റ് വലിച്ചു തള്ളുകയാണ് .ഞങ്ങളും അവന് കമ്പനി കൊടുത്തു ..കാറും പരിസരവും പൊടിക്കാറ്റ് അടിച്ച പോലെ ആയി...മൊത്തത്തില്‍ ഒരു പുകമയം ..മറ്റവന്‍ ഇനിയും എത്തിയിട്ടില്ല .അനി ഫോണ്‍ എടുത്തു അവനെ വിളിച്ചു നല്ല പുളിച്ച കുറച്ചു തെറി പറഞ്ഞു .അതിന്‍റെ ഇഫക്ട് ആണോന്ന് അറിയില്ല .കണ്ണടച്ച് തുറക്കും മുന്പേ മറ്റവന്‍ വണ്ടിയില്‍ ഹാജര്‍ ..അപ്പൊ സമയം 8:15.ഞങ്ങള്‍ യാത്ര തുടങ്ങി ..കുറച്ചു കഴിഞ്ഞു വണ്ടി ഒരു ബെവ്കൊ യുടെ മുന്നില്‍ എത്തിയപ്പോ വണ്ടിയില്‍ ഒരു കോറസ് "അളിയോ ഒരു 2 മിനിട്ട് ഒന്നു നിര്‍ത്തിക്കെ "ഞാന്‍ നിര്‍ത്തി ...കാറില്‍ ഇരുന്നവന്മാര്‍ ഒക്കെ ഇറങ്ങി ഓടി ഒരു 5 മിനിട്ട് കഴിഞ്ഞപ്പോ എല്ലാവന്മാരും തിരിച്ചെത്തി ...കയ്യില്‍ കുറെ കുപ്പികളും ..വേറെ ആരെങ്കിലും കണ്ടാല്‍ വല്ല പാത്രംപറക്കുകാരുമാണെന്നു വിചാരിക്കും ..നോക്കുമ്പോള്‍ ബിയര്‍ ആണ് 15 കുപ്പി ഉണ്ട് ..പോരാത്തതിന് ഒരു ഫുള്ളും ..ഒരാള്‍ക്ക്‌ 3 കുപ്പി വീതം ഉണ്ടെന്നു പ്ലാനര്‍ ശരത് പറഞ്ഞു ..."ഡ്രൈവ് ചെയ്യുമ്പോ ഞാന്‍ കുടിക്കില്ലെന്ന് അറിഞ്ഞുകൂടെടാ " എന്ന് ഞാന്‍ അവനോടു ദേഷ്യത്തോടെ ചോദിച്ചു ..അപ്പൊ പുറകില്‍ നിന്നും അഷ്റഫ് ഒരു മഹാ ത്യാഗിയെ പോലെ മൊഴിഞ്ഞു " അത് സാരമില്ല അളിയാ നിനക്കു വേണ്ടി ഞാന്‍ ഇതു കുടിച്ചോളാം"...എനിക്ക് ആകെ ചൊറിഞ്ഞ് വന്നെങ്കിലും ഞാന്‍ അത് ഭീകരമായി സഹിച്ചു ..

വണ്ടി
വീണ്ടും നീങ്ങി ..ഇവന്മാര്‍ ബിയര്‍ അടി തുടങ്ങി ..കടിച്ചു പൊട്ടിച്ചു വരുമ്പോഴേക്ക്‌ പകുതി ബിയര്‍ താഴെ പോയിട്ടുണ്ടാകും ..അങ്ങനെ എല്ലാ ആശാന്മാരും 3 എണ്ണം കുടിച്ചു നല്ല ഫോമില്‍ നില്‍ക്കുകയാണ്‌ ..ഞാന്‍ ഒരു ബുദ്ധ ഭിക്ഷുവിനെപോലെ വണ്ടി ഓടിക്കുന്നു ..എനിക്ക് ലോകത്തോട്‌ തന്നെ ദേഷ്യം തോന്നി ...അപ്പോഴാണ് സഹ യാത്രികര്‍ക്ക് സ്നേഹം കയറി തുടങ്ങുന്നത് .."അളിയാ നീ ഇനി ഓടിക്കണ്ട ഞാന്‍ ഓടിക്കാം" എന്ന് അനി .." പാവം അളിയന്‍ അളിയന് ഒരു ബിയര്‍ കൊടുക്ക്‌ ,പോലീസ് നമുക്ക് പുല്ലാണ്" എന്ന് സഫീര്‍ ...നിനക്ക് സിഗരറ്റ് തരട്ടെ??കുറച്ചു സോഡാ തരട്ടെ എന്നൊക്കെ ചോദിച്ചു കൊണ്ടു ശരത്തും അഷറഫും ...ഇവന്മാര്‍ എന്നെ സ്നേഹം കൊണ്ടു ശ്വാസം മുട്ടിച്ചു കൊള്ളുകയാണ് ...കുറച്ചു മുന്പ് വരെ ഇങ്ങനെ ഒരുത്തന്‍ കൂടി കാറില്‍ ഉണ്ട് എന്ന് പോലും ഇവന്മാര്‍ക്ക് ഓര്മ്മ ഇല്ലായിരുന്നു :)...ഞാന്‍ എല്ലാം സ്നേഹപൂര്‍വ്വം നിരസിച്ചു ..ശല്യം സഹിക്കതായപ്പോ ഒരു സിഗരറ്റ് ആവശ്യപെട്ടു ..അവര്‍ സന്തോഷത്തോടെ അത് കത്തിച്ചു പകുതി വലിച്ചു എന്നിട്ട് എനിക്ക് തന്നു ...അങ്ങനെ ഞങ്ങള്‍ കായംകുളം എത്തി ..അപ്പോഴാണ്‌ അനി ഒരു കാര്യം പറയുന്നതു അവന്‍റെ വകയിലൊരു ബന്ധുവിന്‍റെ വീട് പാലുകാച്ചല്‍ ആണ് നാളെ ..ഇവിടെ കരുനാഗപള്ളിയില്‍ ആണ് ..അവിടെ ഒന്നു കേറണം ..." രാത്രിയിലോ ??"ഞാന്‍ ചോദിച്ചു ..."അതുകുഴപ്പമില്ല ഞാന്‍ അവരെ വിളിച്ചു പറഞ്ഞിട്ടുണ്ട് " എന്ന് അനി ..എങ്കില്‍ ആയികോട്ടേ എന്ന് കരുതി ഞങ്ങള്‍ അത് കയ്യടിച്ചു പാസ്സാക്കി ...നേരെ ബന്ധുവിന്‍റെ വീട്ടിലേക്ക് വച്ചടിച്ചു ...അപ്പോഴാണ്‌ മദ്യം ബാക്കി ഉണ്ടെന്നു എല്ലാരും ഓര്‍ക്കുന്നത്...
വീടെത്തുന്നതിനു മുന്പ് തന്നെ അത് കുടിച്ചു തീര്‍ക്കാനുള്ള തീവ്ര ശ്രമത്തില്‍ അവര്‍ ഏര്‍പെട്ടു ..അതെന്തിനാണ് എന്ന് എനിക്ക് ഇതു വരെ മനസ്സിലായിട്ടില്ല ...അര മണികൂര്‍ കഴിഞ്ഞപ്പോ ഞങ്ങള്‍ അനിയുടെ ബന്ധുവീട്ടില്‍ എത്തി ..മദ്യം അപ്പോഴും പകുതിയോളം ബാക്കി ..ഇവന്മാര്‍ എല്ലാം നല്ല പൂസിലാണ് .ഞാന്‍ മാത്രം ഉണ്ട് സ്വബോധമുള്ളവന്‍...സമയം 11 കഴിഞ്ഞു ..ആരുടെ വീടാണെന്നു പോലും എനിക്കറിയില്ല അതുകൊണ്ട് തന്നെ എനിക്ക് മദ്യപിക്കാഞ്ഞതില്‍ കുറച്ചു പശ്ചാത്താപം തോന്നി ..2 എണ്ണം അടിച്ചിരുന്നേല്‍ കുറച്ചു തൊലികട്ടി ഒക്കെ വന്നേനെ ..."നമുക്ക് പെട്ടെന്ന് ഇറങ്ങണം എത്രയും പെട്ടെന്ന് കോവളത്ത് എത്തണം പാതിരാത്രി വണ്ടി ഓടിക്കാന്‍ എനിക്ക് വയ്യ "ഞാന്‍ പറഞ്ഞു ...."അയ്യേ അളിയാ നമ്മള്‍ ഇവിടെ താമസിക്കാന്‍ ഒന്നും വന്നതല്ല ,ഒരു 5 മിനിട്ട് മാക്സിമം 10 അതിനുള്ളില്‍ നമ്മള്‍ ഇറങ്ങിയിരിക്കും "ആനി ഉറപ്പു തന്നു ...എനിക്ക് സമാധാനമായി..ഞങ്ങള്‍ വീട്ടിലേക്ക് നടന്നു .."ഡാ ഇതു ശരിക്കും നിന്റെ ഏത് ബന്ധുവീട് ആണ്?"ഞാന്‍ അനിയോടു ചോദിച്ചു ...അപ്പോഴാണ് അവന്‍ പറയുന്നതു ഇതു അവന്‍റെ പെങ്ങളുടെ ഭര്‍ത്താവിന്‍റെ അനിയന്‍റെ വീട് ആണെന്ന് ..അതായിത് ഇവന്റെ വകയിലൊരു അളിയന്‍റെ വീട് ...ഞങ്ങള്‍ വീടിന്‍റെ മുന്നില്‍ എത്തിയപ്പോഴേക്കും അവിടെ ഒരു ആള്‍കൂട്ടം ഞങ്ങളെ സ്വീകരിക്കാന്‍ പ്രത്യക്ഷപ്പെട്ടു ...താലപ്പൊലി ഇല്ലയിരുന്നെന്നെ ഉള്ളു ...എല്ലാരും ഞങ്ങളെ വിചിത്ര ജീവികളെ കാണുന്നത് പോലെ തുറിച്ചു നോക്കുകയന്നു ...പോരാത്തതിന് ഇവന്മാര്‍ ഒക്കെ നിന്നു ആടുകയാണ് ...പെണ്ണുങ്ങള്‍ എല്ലാം ചിരിച്ചിട്ട് അകത്തേക്ക് കേറി പോയി...കാര്‍നോര്മാരും ഉള്‍വലിഞ്ഞു ...അവന്‍റെ അളിയന്‍ വന്നു ഞങ്ങളെ അകത്തേക്ക് ആനയിച്ചു ..നേരെ മുകളിലത്തെ നിലയിലേക്ക് കൂട്ടികൊണ്ട് പോയി ..അവിടെ അളിയന്‍റെ കുറച്ചു ഫ്രണ്ട്സ് ഉണ്ടായിരുന്നു ...എന്‍റെ കൂടെയുള്ളവന്മാരൊക്കെ കടലില്‍ കൂടി പോകുന്ന വള്ളം പോലെ ആടി ഉലഞ്ഞു നില്ക്കുകയാണ് ...അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിച്ചത് മറ്റേ ആള്‍ക്കാരും സെയിം അവസ്ഥയിലാണ് ...എല്ലാരേയും പരിചയപെട്ടു ..അനിയുടെ അളിയന്‍ നല്ല ഫോറിന്‍ സാധനങ്ങള്‍ അവിടെ നിരത്തി വച്ചിരിക്കുന്നു .. എന്നോട് അടിക്കുന്നോ എന്ന് ചോദിച്ചു "ഇല്ല ഡ്രൈവ് ചെയ്യാനുള്ളതല്ലേ അടിച്ചാല്‍ ശരിയാവില്ല " എന്ന് ഞാന്‍ പറഞ്ഞു ...ഇന്നു എന്തായാലും നിങ്ങളെ വിടില്ല നാളെ പാലുകാച്ചു കഴിഞ്ഞിട്ട് പോകാമെന്ന് അളിയന്‍ ..ഞാന്‍ പല അടവുകളും പയറ്റി ഒന്നു രക്ഷപ്പെടാന്‍ ..പുള്ളിക്കാരന്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല ...ഞാന്‍ ദയനീയമായി അനിയെ നോക്കി ..അവിടെ അവന്‍മാര്‍ പുതിയ കമ്പനികളുമായി അടി പുനരാരംഭിച്ചു കഴിഞ്ഞു ...ഞാന്‍ അനിയെ വിളിച്ചു കാര്യം പറഞ്ഞു ..അളിയന്‍ എല്ലാം കെട്ട് കൊണ്ടു ഞങ്ങളുടെ അടുത്ത് നില്ക്കുന്നു ..."അളിയന്‍ ഇത്രേം നിര്‍ബന്ധിച്ച സ്ഥിതിക്ക് നമ്മള്‍ പോകുന്നത് മോശമല്ലേ " എന്ന് അവന്‍റെ വക ഡയലോഗ് .. അത് ശെരിയാ എന്നും പറഞ്ഞു ബാക്കി ഉള്ളവന്മാരും ...ഒടുവില്‍ എനിക്ക് സമ്മതിക്കേണ്ടി വന്നു ..ശരത്ത് മാത്രം മൈക്രോസോഫ്റ്റ് പോയ ബില്‍ ഗേറ്റ്സിനെ പോലെ നില്‍പ്പുണ്ട്‌ .ഞാന്‍ കാര്യം തിരക്കി "അല്ല നമ്മള്‍ ഇതുവരെ അടിച്ചത് ബ്രാണ്ടി അല്ലെ ഇതു സ്കോച്ച് ആണ് എനിക്ക് ഇഷ്ടമല്ല "അവന്‍ വിഷന്നനായി മൊഴിഞ്ഞു അവന്‍റെ ദുഃഖത്തില്‍ ബാക്കിയുള്ളവരും പങ്കുചേര്‍ന്നു ...കാറില്‍ കുപ്പി ബാക്കി ഉണ്ടല്ലോ അത് എടുത്തു അടിക്കെടെയ്‌ എന്ന് ഞാന്‍ പറഞ്ഞു ..ശെരി എന്ന് പറഞ്ഞു അവനും സഫീറും പോയി ..ആനി പതുക്കെ എന്‍റെ അടുത്ത് വന്നിട്ട് ചോദിച്ചു "അളിയാ ടി എം കാര്‍ഡ് ഒന്നു തരണേ "...
ഞാന്‍:"എന്തിനാ??"
ആനി :"ഡാ ഇവിടെ എസ് ബി യുടെ ടി എം മാത്രമെ ഉള്ളു ...അളിയന്‍റെ ഫ്രെണ്ട്സിനു മിലിട്ടറി ഐറ്റം കിട്ടുന്ന സ്ഥലം അറിയാമെന്ന് അതും ഒരു കുപ്പി എടുക്കാമെന്ന് ഒരു മോഹം "
അളിയനും കൂട്ടുകാരും എന്‍റെ പ്രതികരണം അറിയാന്‍ മുഖത്തേക്ക് നോക്കി നില്ക്കുകയാണ് ..മനസ്സില്‍ പല്ലിറുമ്മി കൊണ്ടു മുഖത്ത് ഒരു ചിരി ഫിറ്റ് ചെയ്തു ഞാന്‍ കാര്‍ഡ് എടുത്തു കൊടുത്തു ...അവനും അളിയന്‍റെ ഏതോ കൂട്ടുകാരനും അപ്രത്യക്ഷരായി ..

.അളിയന്‍ എന്നെ കുടിയന്മാരുടെ നടുവിലേക്ക് കൂട്ടികൊണ്ട് പോയി "ഇന്നു ഏതായാലും കാര്‍ ഓടിക്കണ്ടല്ലോ,2 എണ്ണം അടിക്കു മാഷേ " എന്ന് എല്ലാരും നിര്‍ബന്ധിച്ചു ...എനിക്ക് സ്കോച്ച്,ബ്രാണ്ടി ,റം എന്നിങ്ങനെ വേര്‍തിരിവ് ഇല്ലാത്തതു കൊണ്ടു ഞാന്‍ സമ്മതിച്ചു ...ഒരെണ്ണം അടിച്ച് രണ്ടെണ്ണം അടിച്ച് ഇതുവരെ കാറില്‍ കുപ്പി എടുക്കാന്‍ പോയവന്മാരെ കണ്ടില്ല ...കുറച്ചു കഴിഞ്ഞപ്പോ അവര്‍ എത്തി ...."ഇത്രേം നേരം എവിടെ ആയിരുന്നെടെയ്" ഞാന്‍ ചോദിച്ചു ..." അത് അളിയാ ശരത്ത് കാറില്‍ വാള് വെച്ചു ,കുപ്പി എടുക്കാന്‍ കുനിഞ്ഞ വഴിക്ക് "സഫീര്‍ എന്‍റെ ചെവിയില്‍ മന്ത്രിച്ചു ...ഞാന്‍ വിഷണ്ണനായി വിമൂകനായി നിന്നു പോയി ..മറ്റവന്‍ ഒരു കസേരയില്‍ ഇരിപ്പുണ്ട് തല പൊക്കാന്‍ പോലും വയ്യ ...അനിയുടെ അളിയന്‍ ഇതു കേട്ടു ഒരു പെഗ് ഒഴിച്ച് എന്‍റെ കയ്യില്‍ തന്നുകൊണ്ട് "മാഷേ നമുക്ക് നാളെ എല്ലാം കഴുവി വൃത്തിയാക്കാം എന്ന് പറഞ്ഞു എന്നെ ആശ്വസിപ്പിച്ചു ..ഞാന്‍ ഒറ്റയടിക്ക് അത് കുടിച്ചു പട പടാന്ന് 2 എണ്ണം കൂടി ചെലുത്തി ..അപ്പൊ എന്‍റെ മനസ്സു ഒന്നു ശാന്തമായി ..പക്ഷെ ശരീരം കിടന്നു ആടുകയാണ് പിന്നെ ഞാന്‍ അവിടെ കൂടെയൊക്കെ ഒഴുകി നടന്നു എത്രയെണ്ണം അടിച്ച് എന്നൊന്നും ഓര്‍മയില്ല ..എല്ലാരുടെയും അടുത്ത് പോയി കമ്പനിക്ക് ഓരോന്ന് വീതം അടിച്ച് എന്നൊക്കെ പിന്നെ അറിഞ്ഞു ...ചുറ്റിനും പലരും വാള് വെക്കുന്നുണ്ട് ആരൊക്കെയോ അതൊക്കെ കഴുകി വൃത്തിയാക്കുന്നു ..ഇതിനിടയില്‍ എപ്പോഴോ ആനി തിരിച്ചു വന്നു കയ്യില്‍ കുറെ കുപ്പികളും ഫുഡും ഒക്കെ ഉണ്ട് ....ഞാന്‍ അതില്‍ നിന്നും കുടിച്ചു ഇങ്ങനെ കറങ്ങി നടക്കുമ്പോള്‍ എന്തിലോ ഒന്നില്‍ ചവുട്ടി ...നോക്കുമ്പോ അഷ്റഫ് ആണ് അവന്‍ തറയില്‍ കിടക്കുന്നു ..ഞാന്‍ അവനെ പൊക്കി ഒരു കസേരയില്‍ വച്ചു കസേരയും അവനും കൂടി മറിഞ്ഞു താഴെ പോയി ...ഞാന്‍ പതുക്കെ റൂട്ട് മാറ്റി നടന്നു ..പിന്നെ എപ്പോഴോ ബോധം പൂര്‍ണമായി പോയി ...രാവിലെ സഫീര്‍ വന്നു വിളിച്ചു "പാലുകാച്ചിനു പോകണ്ടേ " എനിക്ക് തലപൊക്കാന്‍ പോലും പറ്റുന്നില്ല ...നിങ്ങള്‍ പോയിട്ട് വാ ഞാന്‍ ഇവിടെ കിടക്കാം എന്ന് പറഞ്ഞു ഞാന്‍ വീണ്ടും കിടന്നു ..ഇടയ്ക്കൊന്നു നോക്കിയപ്പോ ബാക്കിയുള്ളവന്മാര്‍ ഒക്കെ അടുത്ത് കിടപ്പുണ്ട് ...ആരും പോയിട്ടില്ലെന്ന് മനസ്സിലായി ...ഏകദേശം ഉച്ച ആയപ്പോ അനിയുടെ അളിയന്‍ വന്നു എല്ലാരേയും കുത്തിപൊക്കി ...എനിക്കപ്പോഴും നല്ല ഹാങ്ങ്‌ ഓവര്‍ ....2 എണ്ണം അടിച്ചാല്‍ മാറും എന്ന അളിയന്‍റെ നിര്‍ദേശം മാനിച്ചു ഞാന്‍ ഒരെണ്ണം ഒഴിച്ചു ..പല്ലു പോലും തേച്ചിട്ടില്ല നേരെ എടുത്തു കുടിക്കാന്‍ ആഞ്ഞതും വാള് വരുന്നെന്നു തോന്നി ഞാന്‍ ബാത്ത് റൂമിലേക്ക്‌ ഓടി ...പിന്നെ അകത്തൊരു യുദ്ധം ആയിരുന്നു ...യുദ്ധം കഴിഞ്ഞു ഞാന്‍ പുറത്തിറങ്ങി ...നേരെ നില്ക്കാന്‍ വയ്യ ....അളിയന്‍ ഉണ്ണാന്‍ വിളിക്കുന്നു ..ബാക്കി കൂട്ടുകാരെല്ലാം കുളിച്ചു റെഡി ആയി നില്‍പ്പുണ്ട്‌ .....ഞാന്‍ കുളിച്ചിട്ടു വരാമെന്ന് പറഞ്ഞു ...അവര്‍ ഒക്കെ പോയി ...ഞാന്‍ വീണ്ടും ചെന്നു ബെടിലേക്ക് വീണു ...കുറച്ചു കഴിഞ്ഞപ്പോ ദേഹത്ത് വെള്ളം വീഴുന്നത് പോലെ തോന്നി ...പരിവാരങ്ങള്‍ എല്ലാം തിരിച്ചു എത്തിയിട്ടുണ്ട് അടുത്ത സെറ്റ് കുപ്പികളും കൊണ്ടാണ് വരവ് ...എന്നെ എല്ലാരും കൂടി പൊക്കിയെടുത്തു കൊണ്ടു പോയി ഷവര്‍ തുറന്നു താഴെ നിര്‍ത്തി ...5 മിനിട്ട് വെള്ളം തലയില്‍ വീണപ്പോ കുറച്ചു ബോധം വന്നു ....പക്ഷെ വല്ലാത്ത തല വേദന ...അളിയന്‍ ഒരു പെഗ്ഗുമായി എത്തി ...ഞാന്‍ മൂക്ക് പൊത്തി അത് കുടിച്ചു ...ഒരെണ്ണം കൂടി കുടിച്ചു ...ഒരു സിഗരറ്റ് എടുത്തു കത്തിച്ചു ഇങ്ങനെ ഇരുന്നു ...എനിക്കുള്ള ഫുഡ് അവര്‍ കൊണ്ടു വന്നിട്ടുണ്ട് ഞാന്‍ പോയി കുളിച്ചു ബാക്കി പരിപാടികള്‍ ഒക്കെ കഴിഞ്ഞു വന്നു ...വാച്ചില്‍ നോക്കിയപ്പോ സമയം 3:30 ....അവിടെ വെള്ളമടി പൊടി പോടിക്കുകയാണ് ...എന്നെ കണ്ടപ്പോ എല്ലാര്ക്കും ഒരു ചിരി ...അവര്‍ എന്‍റെ ഇന്നലത്തെ പെര്‍ഫോര്‍മന്‍സ് പറഞ്ഞു ചിരിക്കുകയാണ്...ഞാന്‍ കുറച്ചു ഫുഡ് എടുത്തു കഴിച്ചു ....ഒന്നും കഴിക്കാന്‍ തോന്നുന്നില്ല ...അനി എന്റെയടുത്തു വന്നു ടി എം കാര്‍ഡ് ഏല്‍പ്പിച്ചു ..."അളിയാ ഒരു 2000 രൂപ എടുത്തിട്ടുണ്ട് ..വീടെത്തിയിട്ടു തരാം ..ഇന്നു കുപ്പി വാങ്ങിച്ചു ഇന്നലെയും വാങ്ങിച്ചു ഫുഡ് വാങ്ങിച്ചു " എന്ന് പറഞ്ഞു ...ഞാന്‍ മൂളി ...എന്തായാലും നനഞ്ഞു ഇനി കുളിച്ചു കേറാം എന്ന രീതിയിലായി ഞാന്‍ ...കുടിയന്മാര്‍ എന്നെ കമ്പനി കൂടാന്‍ ക്ഷണിക്കുകയാണ് ...ഞാന്‍ അവരുടെ കൂടെ പോയി 2 എണ്ണം അടിച്ച് ...ശരത്തിന്റെ വാള് കഴുകി വൃത്തിയാക്കിയിട്ടുന്ടെന്നു അവിടുന്ന് ന്യൂസ് കിട്ടി ..."ആശ്വാസം" ഞാന്‍ മനസ്സിലോര്‍ത്തു ...ശരത്ത് മുഖം കുനിച്ചിരിക്കുകയാണ് ...അവിടുത്തെ പരിപാടി ഒക്കെ കഴിഞ്ഞു ഒരു 7 മണിയോടെ ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി ...ആരും ഒരക്ഷരം മിണ്ടുന്നില്ല ....ഒരു 2 മിനിട്ട് കഴിഞ്ഞപ്പോ ശരത്തിന്‍റെ ചോദ്യം "അളിയാ നമ്മള്‍ എന്തായാലും ഇറങ്ങി കോവളം ഒന്നു കണ്ടിട്ട് വന്നാലോ ?"..ഞാന്‍ കാര്‍ നിര്‍ത്തി തിരിഞ്ഞിരുന്നു അവനെ നല്ല കിടു കിടുക്കന്‍ തെറിയഭിഷേകം നടത്തി ...മനസ്സിന് നല്ല ആശ്വാസം ..ഞാന്‍ വണ്ടി വിട്ടു ...

ഇതു ഇപ്പൊ ബ്ലോഗ് ചെയ്യാനും ഓര്‍ക്കാനും ഒരു കാര്യം ഉണ്ട് കഴിഞ്ഞ ദിവസം ശരത്തിനെ ഞാന്‍ കണ്ടിരുന്നു ..കണ്ടയുടനെ അവന്‍ ചോദിക്കുകയാണ് "അളിയാ നമ്മള്‍ 5 പേരും സകുടുംബം ഒരു ട്രിപ്പ്‌ പ്ലാന്‍ ചെയ്താലോ??" എന്ന് ..."എന്‍റെ പൊന്നളിയ ആളെ വിട് "എന്നും പറഞ്ഞു ഞാന്‍ ഓടി രക്ഷപെട്ടു :)....അനി അന്ന് വാങ്ങിയ 2000 രൂപ വെള്ളത്തില്‍ വരച്ച വര പോലെ ആയി....കോഴികൊടെക്ക് എന്നും പറഞ്ഞു കോവളത്തിന്‌ പുറപെട്ട ഞാന്‍ കരുനാഗപള്ളിയില്‍ ഹാങ്ങ്‌ ആയി :)...ഇനി ഒരു യാത്രയും കൂടി താങ്ങാന്‍ വയ്യേ :)