ജാലകം

Friday, October 31, 2008

ഗൃഹാതുരതയുടെ ഇടനാഴിയില്‍

കുട്ടിക്കാലം എന്നും ഒരാള്‍ക്ക്‌ പ്രിയപ്പെട്ടതാണ് ..ബന്ധങ്ങളും, ബന്ധനങ്ങളും, കെട്ടുപാടുകളുമില്ലാതെ പൂമ്പാറ്റകളെ പോലെ പാറിപറന്നു നടന്നിരുന്ന ആ കാലം ..ആ കാലം പകര്‍ന്നു തന്ന ഉപ്പിലിട്ട മാങ്ങയുടെയും, മധുരനെല്ലിക്കയുടെയും,ചാമ്പയ്ക്കയുടെയും രുചി ഇന്നും നാവില്‍ വെള്ളമൂറിക്കുന്നതാണ് ..ഇന്നത്തെ കുട്ടികള്‍ക്ക് ഇതൊക്കെ ആസ്വദിക്കാനുള്ള ഭാഗ്യം ഉണ്ടാകുന്നില്ല എന്നത് ദൌര്‍ഭാഗ്യകരമായ വസ്തുത ആണ് ..കണ്ണില്‍കണ്ട മാവിലും നെല്ലിക്ക മരത്തിലും വലിഞ്ഞു കേറിയും കല്ലെറിഞ്ഞും മാങ്ങയും നെല്ലിക്കയും ഒക്കെ തിന്നും കിണറ്റിലെ വെള്ളം കുടിച്ചുമൊക്കെ മദിച്ചു നടന്നിരുന്നപ്പോള്‍ അനുഭവപെട്ടിരുന്ന സംതൃപ്തിയും സ്വാതന്ത്ര്യവുമൊന്നും ഇന്നില്ലല്ലോ ..അതൊക്കെ ഓര്‍ക്കുമ്പോ കുട്ടിക്കാലം എത്ര ധന്യമായിരുന്നെന്നു തോന്നാറുണ്ട് ..കയ്യില്‍ കുടയുന്ടെന്കിലും പോകാന്‍ ബസ്സ് ഉണ്ടെന്‍കിലും കുട ബാഗില്‍ തന്നെ വച്ചു ബസില്‍ പോകാതെ കൂട്ടുകാരുടെ കൂടെ മഴയും നനഞ്ഞു ഓടിയിരുന്നതും, ഓണപരീക്ഷയും ക്രിസ്തുമസ് പരീക്ഷയും മധ്യവേനല്‍ പരീക്ഷയുമൊക്കെ കഴിഞ്ഞ് സഹപാഠികളുടെ വെള്ള ഷര്‍ട്ട്‌ മുഴുവന്‍ നീല,കറുപ്പ് മഷികള്‍ കുടഞ്ഞു യുദ്ധം ചെയ്ത് ആവേശത്തോടെ ഓടി വീട്ടില്‍ വന്നു ബാഗ് വലിച്ചെറിഞ്ഞു കളിക്കാനുമൊക്കെ ഓടിയിരുന്ന നാളുകള്‍ ആയിരുന്നു ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്ത ടൈം എന്നാണ് എനിക്ക് തോന്നുന്നത് ...അതിന് ശേഷം എത്രയോ നാടുകള്‍ കണ്ടു ,എത്രയെത്ര അമ്യുസ്മെന്‍റ് പാര്‍ക്കുകള്‍ സന്ദര്‍ശിച്ചു പക്ഷെ ആ പഴയ കാലത്തിന്റെ ആനന്ദം പകരാന്‍ ഇവയ്ക്കൊന്നും ആയില്ല ..ഒരുതരം യാന്ത്രികമായ ആസ്വാദനം ആയിരുന്നു ഇവിടെയൊക്കെ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്, കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി നമ്മള്‍ അഭിനയിച്ചു ഫലിപ്പിക്കുന്ന സന്തോഷം ..ഇനിയൊരിക്കലും തിരിച്ചു കിട്ടില്ല എന്ന് അറിഞ്ഞുകൊണ്ടും മനസ്സിലെവിടെയോ ഒരു ദുര്‍മോഹം ഇടയ്ക്കിടയ്ക്ക് തല പൊക്കാറുണ്ട്"തിരിച്ചു പോകാന്‍ കഴിഞ്ഞെങ്കില്‍ ആ മനോഹരമായ കാലത്തിലേക്ക് ...മാംബഴത്തിന്റെയും,നെല്ലിക്കയുടെയും,ചാമ്പക്കയുടെയും രുചികളുടെ മടിത്തട്ടിലേക്ക് "

"വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം"

1 comment:

സ്വതന്ത്രന്‍ said...

"തിരിച്ചു പോകാന്‍ കഴിഞ്ഞെങ്കില്‍ ആ മനോഹരമായ കാലത്തിലേക്ക് ...മാംബഴത്തിന്റെയും,നെല്ലിക്കയുടെയും,ചാമ്പക്കയുടെയും രുചികളുടെ മടിത്തട്ടിലേക്ക് "

"വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം"